വാർത്താ മാധ്യമവുമായി ബന്ധപ്പെട്ട ഒരു ലേഖന സമ്പ്രദായമാണ് ഫീച്ചർ. ഒരു വാർത്താലേഖകന്റെ നിരീക്ഷണ പാടവം , വസ്തുതാഗ്രഹണ ശേഷി , വിഷയാവതരണ വൈഭവം ഇവയൊക്കെ ഒരേ അളവിൽ സമജ്ഞസമായി സമ്മേളിക്കേണ്ട ലേഖന സമ്പ്രദായമാണ് ഫീച്ചർ. വ്യക്തി , സംഭവം , സ്ഥലം ഇവയൊക്കെ ഇതിന് വിഷയമാകുന്നു. ചൂടാറാത്ത വാർത്തകൾക്ക് കാലിക പ്രസക്തിയേയുള്ളു. സമഗ്രമായ ഒരു ചിത്രം വാർത്ത വായനക്കാരന് നൽകുന്നില്ല. വാർത്തയുടെ ഭാഗിക വീക്ഷണം എന്ന കുറവ് പരിഹരിക്കാൻ ഫീച്ചറുകൾക്ക് കഴിയുന്നു. അപഗ്രഥനവും , നിഗമനവും ഫീച്ചറുകൾ വാർത്തകളേക്കാൾ സ്വീകാര്യവും സുന്ദരവും ആക്കിത്തീർക്കുന്നു. അവയ്ക്ക് വാർത്തയേക്കാൾ ആയുസ്സും കൂടും. അത് കൊണ്ട് തന്നെ വാർത്താ ലേഖകനെക്കാൾ മികച്ച സർഗ്ഗാത്മക പ്രതിഭ ഒരു ഫീച്ചർ എഴുത്തുകാരന് ആവശ്യമായിത്തീരുന്നു. താൻ ചിത്രീകരിക്കുന്ന വ്യക്തി , വസ്തുത , അഥവാ സ്ഥലം വായനക്കാരുടെ മനസ്സിൽ പതിയുന്ന വിധം വാക്യങ്ങൾ മെനഞ്ഞെടുക്കാനും വായനക്കാരന്റെ മനസ്സ് പിടിച്ചു നിർത്താൻ പറ്റിയ വിധം പാദങ്ങളും ശൈലികളും ഉപയോഗിക്കാനും അയാൾക്ക് കഴിയണം. പരന്ന വായനയും നിരീക്ഷണവും ഓർമ്മശക്തിയും ഉള്ള ആളാണ് ഫീച്ച...
മാമ്പഴം കവിത ആസ്വാദനക്കുറിപ്പ്,. ഫീച്ചറുകളും ലേഖനങ്ങളും, നിറം ചോരുന്ന ഉത്സവലഹരി, ഇന്ന് ഞാൻ നാളെ നീ, ചിത്രകലയും കാവ്യകലയും.